Wed, 29 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : INTUC Activists

Kottayam

ക​ല​യ​ത്തും​കു​ന്ന് - ഇ​റു​മ്പ​യം -പൂ​വ​ത്തും​ചു​വ​ട് റോ​ഡി​ലെ കുഴി​ക​ള​ട​ച്ച് ഐ​എ​ൻ​ടി​യു​സി പ്ര​വ​ർ​ത്ത​ക​ർ

വെള്ളൂ​ർ:​ വ​ൻ ​കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ട് ത​ക​ർ​ന്ന ക​ല​യ​ത്തും​കു​ന്ന് - ഇ​റു​മ്പ​യം -പൂ​വ​ത്തും ചു​വ​ട് റോ​ഡി​ലെ ക​ഴി​ക​ള​ട​ച്ച് സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്കി ഐ​എ​ൻ​ടി​യു​സി വെ​ള്ളൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി.​ കു​ഴി​ക​ളി​ൽ പാ​റ​പ്പൊ​ടി നി​റ​ച്ച് കെ.​ ബി​നി​മോ​ൻ എം​എ​ൽ​എ റോ​ഡ് സ​ഞ്ചാ​ര​യോഗ്യമാക്കുന്ന പ​ണി​ക​ൾ​ക്ക് തു​ട​ക്കംകു​റി​ച്ചു.​ റോ​ഡി​ന്‍റെ ടെ​ൻ​ഡ​ർ ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യെ​ങ്കി​ലും സാ​ങ്കേ​തി​ക കാ​ര​ണ​ങ്ങ​ളാ​ൽ നി​ർ​മാ​ണം പാ​തി​വ​ഴി​യി​ൽ നി​ല​ച്ചി​രു​ന്നു.

മ​ഴ​ക്കാ​ല​മാ​യ​തോ​ടെ ത​ക​ർ​ന്ന റോ​ഡി​ലെ കു​ഴി​ക​ളി​ൽ വെ​ള്ളം നി​റ​ഞ്ഞ് അ​പ​ക​ട​ങ്ങ​ളും പ​തി​വാ​യി. യാ​ത്ര ദു​രി​തപൂ​ർ​ണ​മാ​യ​തോ​ടെ ഐ​എ​ൻ​ടി​യു​സി വെ​ള്ളൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​എ​സ്ബി മി​ശ്രി​ത​വും മ​ട​മ​ക്കും ഉ​പ​യോ​ഗി​ച്ച് റോ​ഡി​ലെ കു​ഴി​ക​ൾ അ​ട​‍യ്ക്കുക​യാ​യി​രു​ന്നു.​ ഐ​എ​ൻ​ടി​യു​സി വെ​ള്ളൂ​ർ മ​ണ്ഡ​ലം ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് സി.​ജി.​ ബി​നു, ത​ല​യോ​ല​പ്പറ​മ്പ് ബ്ലോ​ക്ക് കോ​ൺ​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് എം.​കെ.​ ഷി​ബു, ഡി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​വി. പ്ര​സാ​ദ്, എം.​ആ​ർ.​ഷാ​ജി, ക​ടു​ത്തു​രു​ത്തി ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡന്‍റ് കു​ര്യാ​ക്കോ​സ് തോ​ട്ട​ത്തി​ൽ, പി.​വി. സു​രേ​ന്ദ്ര​ൻ, ജ​യേ​ഷ് മാ​മ്പ​ള്ളി, പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ളാ​യ എം.​വി.​ റോ​യ്, ജോ​ഷ്മി ജോ​ൺ, സ​ജി​ സ​ദാ​ന​ന്ദ​ൻ, ഇ.​വി.​ ജോ​ർ​ജ് എന്നിവർ നേ​തൃ​ത്വം ന​ൽ​കി.

Latest News

Corehub Up